ഒറ്റപ്പാലം: ചിനക്കത്തൂരിൽ പൂരത്തിന് മുന്നോടിയായി പറയെടുപ്പ് ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിന്നാൽ തട്ടകത്തിലെ ദേശങ്ങളിലെത്തിയുള്ള പറയെടുപ്പ് ഇത്തവണ ഇല്ല. പകരം ക്ഷേത്രത്തിന്റെ തിരുമുറ്റത്താണ് ദേശങ്ങളുടെ പറവെപ്പ്.
ആദ്യ ദിനത്തിൽ ഒറ്റപ്പാലം തോട്ടക്കര ദേശത്തിന്റെ പറയടുപ്പാണ് നടന്നത്. വരും ദിവസങ്ങളിൽ മറ്റ് ദേശങ്ങളുടെ പറയടുപ്പ് നടക്കും. ഭക്തജനങ്ങൾക്കും പറ വയ്ക്കാൻ സൗകര്യമുണ്ടാവും.