കോൺഗ്രസ്സ് ധർണ്ണ നടത്തി.മലമ്പുഴ: അകത്തേത്തറ കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ ഭരണം ഏൽപിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്നു ആരോപിച്ചും ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അകത്തേത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കോ-ഓപ്പറേറ്റീവ് ബാങ്കിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.ഡി.സി.സി.സെക്രട്ടറി വി.രാമചന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.സതീഷ് അ ദ്ധ്യക്ഷനായി.തങ്കമണി ടീച്ചർ, രാജൻ, ചന്ദ്രിക, പ്രസീദ, എന്നിവർ പ്രസംഗിച്ചു.