പാലക്കാട്: ജില്ലയിൽ ആദ്യ ദിനം 83.84 ശതമാനം കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
അഞ്ചു വയസ്സിനു താഴെയുള്ള 177297 കുട്ടികൾക്കാണ് ഇന്നലെ തുള്ളിമരുന്ന് വിതരണം ചെയ്തത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള 680 കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയിട്ടുണ്ട്. ആകെ 211468 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകാനുള്ളത്. ഇതിൽ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള 162392 പേരും നഗരപ്രദേശങ്ങളിൽ നിന്നുള്ള 14905 പേരും ഉൾപ്പെടും. ബൂത്തുകളിലൂടെ തള്ളിമരുന്ന് നൽകാനാകാതിരുന്ന കുട്ടികൾക്ക് വരും ദിവസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെ നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.