ജില്ലയില്‍ നടന്ന വര്‍ഗീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയൊരുക്കി പൊലീസും സ്പെഷ്യല്‍ ഫോഴ്സും.
വിവിധ ചെക്ക്പോയിന്റുകളില്‍ പരിശോധന പൂര്‍ത്തിയാക്കിയേ പാലക്കാട് നഗരത്തിലേക്ക് പ്രവേശിക്കാനാകൂ. നഗരത്തിലേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങള്‍ പൂര്‍ണമായി പരിശോധിക്കുന്നുണ്ട്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍നിന്നും മറ്റ് ജില്ലകളിലെ ക്യാമ്ബുകളില്നിന്നുമെത്തിയ ഉദ്യോഗസ്ഥരെ കൂടാതെ കേരള പൊലീസിന്റെ ആന്റി നക്സല്‍ സ്വാഡ്, സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ്, തമിഴ്നാട് പൊലീസ് എന്നിങ്ങനെ 1,300ല്‍ അധികം ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. ഞായറാഴ്ച രാത്രിമുതല്‍
പാലക്കാട് ടൗണ്‍, സൗത്ത്, കസബ സ്റ്റേഷന് പരിധിയിലായി 30 ഓളം ചെക്ക് പോയിന്റുണ്ട്. കൂടാതെ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ചെറുവഴികളിലടക്കം പൊലീസ് സാന്നിധ്യമുണ്ട്.