ഒറ്റപ്പാലം
പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ ശിവസേനാനേതാവിനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കര പനംകടവത്ത് വീട്ടിൽ അനുമോനെ(33)യാണ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനെയും പൊലീസ് ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫെയ്സ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് പരാതിക്കാരിയെ ഉൾപ്പെടുത്തി സ്റ്റേഷൻ കോമ്പൗണ്ടിൽവച്ചാണ് ഇയാൾ ലൈവ് ചെയ്തത്. യഥാർഥ വസ്തുതകൾ മറച്ചുവച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചത്. മാന്നന്നൂർ സ്വദേശിനി നൽകിയ പരാതിയിൽ പൊലീസ് അന്വേഷിച്ചിരുന്നു.
പൊലീസിന് കൈകാര്യം ചെയ്യാൻ കഴിയാത്ത വിഷയമായതിനാൽ കോടതി മുഖേന പരിഹാരം കാണാൻ പരാതിക്കാരിയോട് നിർദേശിച്ചിരുന്നു. കഴിഞ്ഞ മാസം 30ന് അനുമോൻ പരാതിക്കാരെയും കുട്ടികളെയും കൂട്ടിയാണ് സ്റ്റേഷനിൽ എത്തിയത്. പൊലീസ് രേഖാമൂലം നൽകിയ മറുപടിയിൽ തൃപ്തനാകാതെ സ്റ്റേഷനിൽനിന്ന് ഇറങ്ങിപ്പോയാണ് പോസ്റ്റിട്ടത്