ഒറ്റപ്പാലത്ത് പണംവച്ച് ചീട്ടുകളി – 23 പേർ പിടിയിൽ
മുപ്പതിനായിരം രൂപയും പിടിച്ചെടുത്തു
പാലക്കാട്: ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണിയാംപറമ്പ് പ്രദേശത്ത് പണം വച്ച് ചീട്ടുകളി നടത്തിവരുന്നതായി ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ പോലീസ് സംഘം നടത്തിയ പരിശോധനയിൽ 23 പേർ പിടിയിൽ.
ഷൊർണൂർ ഡിവൈഎസ്‌പി മനോജ്, ഒറ്റപ്പാലം സി.ഐ. അജീഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സ്ഥലത്ത് നിന്നും 30,250 രൂപ, 5 മൊബൈൽ ഫോണുകൾ 5 കാറുകൾ എന്നിവയും പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ കേസ്സ് റജിസ്റ്റർ ചെയ്‌ത് തുടർനടപടികൾ സ്വീകരിച്ചു









