പറളിയിലായിരുന്നു സംഭവം. അഴുക്കുചാല്‍ നിർമ്മാണത്തിനായി നീക്കിയ മണ്ണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് തട്ടുന്നതുമായി ബന്ധപെട്ടായിരുന്നു പ്രശ്നം.
തേനൂർ കല്ലേമൂച്ചിക്കല്‍ സ്കൂളിന് സമീപത്ത് പുതിയതായി നിർമ്മിക്കുന്ന അഴുക് ചാലിലെ മണ്ണ് ബിജെപി പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റിയിരുന്നു. അനധികൃതമായി ഇത്തരത്തില്‍ മണ്ണ് മാറ്റിയത് നാട്ടുകാർ ചോദ്യം ചെയ്തു. തുടർന്ന് പറളി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്ബർ സന്തോഷ് കുമാർ, രണ്ടാം വാർഡ് മെമ്ബർ നാരായണൻ കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ പ്രവർത്തകരെത്തി മർദ്ദിക്കുകയായിരുന്നു.