വ്യാഴാഴ്ച രാത്രിയില്‍ കനത്ത മഴയെ തുടര്‍ന്നാണ് 14 അംഗ സംഘം ഉള്‍വനത്തില്‍ കുടുങ്ങിയത്. പാലക്കാട് നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്, മലമ്ബുഴ സിഐ സുനില്കൃഷ്ണന്, വാളയാര്‍ എസ്ഐ, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ വനത്തിലെ പാറപ്പുറത്ത് സുരക്ഷിതമായ സ്ഥലത്താണ് നിലയുറപ്പിച്ചിട്ടുള്ളത്.
ശനി രാവിലെ അഞ്ചരയോടെ വനപാലകര്‍ ഇവരെ പുറത്തെത്തിക്കാന്‍ കാടുകയറും. ആന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യവുമുണ്ട്. കനത്ത മഴയെ തുടര്‍ന്നാണ് തിരിച്ചിറങ്ങല്‍ ദൗത്യമുപേക്ഷിച്ചത്. ലഹരി വസ്തുക്കള്‍ പിടികൂടാന്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന.
വനത്തില്‍ കഞ്ചാവ് കൃഷിയുള്‍പ്പെടെ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലമ്ബുഴ വനമേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. കഞ്ചിക്കോട് ഇറങ്ങിയ കാട്ടാനക്കൂട്ടം ഈ മേഖലയിലുള്ളതിനാല്‍ ജാഗ്രതയിലാണ് പൊലീസ് സംഘം.