മണ്ണാർക്കാട്: മുക്കണ്ണം പാലത്തിന്റെ സമീപത്ത് നിന്നും വാഹനത്തിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ . കോൽപ്പാടം സ്വദേശികളായ രാഹൂൽ കൃഷ്ണകുമാർ, രാഹുൽ രാജൻ എന്നിവരാണ് പിടിയിലായത്. 28 ഗ്രാം എം. ഡി.എം.എ നിരോധിത മയക്കുമരുന്നാണ് പിടികൂടിയത്. രാവിലെ പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് എം.ഡി.എം.എ. നിരോധിത മയക്ക് മരുന്ന് പിടികൂടിയത്. നിരവധി അബ്ക്കാരി കേസുകളിലും, മറ്റു കേസുകളിലും പ്രതികളാണിവർ .