പാലക്കാട്ട് പോലീസുകാരന് കുഴഞ്ഞു വീണു മരിച്ചു. മുട്ടിക്കുളങ്ങര പന്നിയംപാടം പീടിയേക്കല്‍ അബ്ബാസ്(44) ആണ് മരിച്ചത്.
കല്ലടിക്കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് അബ്ബാസ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.