മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ശിലാസ്ഥാപനം നിര്‍വഹിക്കും
നവകേരളം കര്‍മ്മപദ്ധതിയുടെയും വിദ്യാകിരണം മിഷന്റെയും ഭാഗമായി പാലക്കാട് പി.എം.ജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന 12 ക്ലാസ് മുറികളുടെ ശിലാസ്ഥാപനം ഇന്ന് (ഒക്ടോബര്‍ അഞ്ച്) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കിഫ്ബി ഫണ്ടായ 3.9 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.
ശിലാസ്ഥാപനത്തിന്റെ ഭാഗമായി പി.എം.ജി ഹയര്‍ സെക്കന്ററി സ്‌കൂളിലും ചടങ്ങുകള്‍ നടക്കും. സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ ശിലാഫലക അനാച്ഛാദനം നടത്തും. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സാബു അധ്യക്ഷത വഹിക്കും.
ജി.ജി.എച്ച്.എസ്.എസ് തോലനൂര്‍, ജി.യു.പി.എസ് ഭീമനാട്, ജി.ജി.എച്ച്.എസ്.എസ് ആലത്തൂര്‍ എന്നീ സ്‌കൂളുകളിലെ പുതിയ ക്ലാസ്മുറികളുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും.