Friday, May 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന  മലമ്പുഴക്ക് : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Palakkad News by Palakkad News
3 months ago
in PALAKKAD
0
സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന  മലമ്പുഴക്ക് : മന്ത്രി പി.എ. മുഹമ്മദ് റിയാസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന  മലമ്പുഴക്ക് : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന നൽകുന്നത് മലമ്പുഴക്കെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ സാധ്യത ഫലപ്രദമായി നടത്താൻ സാധിച്ചാൽ പ്രദേശത്ത് വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ കവയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇന്‍റഗ്രേറ്റഡ് കാരവൻ പാർക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. മലമ്പുഴയിലേക്ക് സഞ്ചാരികൾക്ക് വേഗത്തിൽ എത്താൻ പുതിയ സാധ്യതകൾ എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കുന്നുണ്ട്. മലമ്പുഴയുടെ ടൂറിസം വികസനത്തിന് സാധ്യമായതെല്ലാം ചെയ്യും. ഡെസ്റ്റിനേഷൻ വെഡിങ്ങിന്‍റെ കേന്ദ്രമായി മാറാനുള്ള സാധ്യതകളും മലമ്പുഴയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വിനോദസഞ്ചാരമേഖലയിൽ പരീക്ഷണങ്ങൾ അനിവാര്യമാണ്. അതിന്‍റെ ഭാഗമായാണ് കാരവൻ ടൂറിസം, ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം, സിനിമ ടൂറിസം എന്നിവ കൊണ്ടുവരുന്നത്. കാരവൻ പാർക്കിനും കാരവൻ ടൂറിസത്തിനും സർക്കാർ സബ്സിഡി നൽകുന്നുണ്ട്. കെ.ടി.ഡി.സിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് രണ്ടിടത്ത് കാരവൻ പാർക്കിന്‍റെ നിർമാണം നടക്കുന്നുണ്ട്. സ്റ്റാർട്ട് അപ് സംവിധാനങ്ങളെ കൂടി ഇതിന്‍റെ ഭാഗമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ മാന്തുരുത്തിയിലുള്ള കവ എക്കോ ക്യാമ്പ് ആൻഡ് കാരവൻ പാർക്കിൽ നടന്ന പരിപാടിയിൽ എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാധിക മാധവൻ, കാരവൻ പാർക്ക് മാനേജിങ് ഡയറക്ടർ സജീവ് കുറുപ്പ് എന്നിവർ പങ്കെടുത്തു.

 (ഫോട്ടോ: മലമ്പുഴ കാരവൻ പാർക്കിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു)

Previous Post

ആണ്ടിമഠം- കടുക്കാംകുന്നം റോഡ് പൂര്‍ത്തീകരണ ഉദ്ഘാടനം

Next Post

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരുക്ക്

Palakkad News

Palakkad News

Next Post
എലപ്പുള്ളിയിൽ കിണറ്റില്‍ വീണ കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു.

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരുക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News