പാര്‍ട്ടിയിലെ ഫണ്ട് തട്ടിപ്പില്‍ ആരോപണ വിധായനായ പി കെ ശശിക്കെതിരെ ഇനിയും യാതൊരു നടപടിയും മുഖ്യമന്ത്രി കൈക്കൊണ്ടിട്ടില്ല. പാര്‍ട്ടി നടപടി നേരിട്ട് മാസങ്ങളായിട്ടും അദ്ദേഹത്തെ കെടിഡിസി ചെയര്മാന് സ്ഥാനത്തു നിന്നും നീക്കിയിട്ടില്ല. ഇത് തന്റെ വിശ്വസ്തനെ മുഖ്യമന്ത്രി എളുപ്പം കൈവിടില്ലെന്ന സൂചനയാണ്.
ഇതിനിടെ പാര്‍ട്ടി നടപടി നേരിട്ട പികെ ശശിയെ രണ്ടു പദവികളില്‍ നിന്ന് കൂടി നീക്കി. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലായിരുന്നു തീരുമാനം. സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് നീക്കിയത്