പാലക്കാട് സ്മാര്‍ട്ട് സിറ്റി 105 ഏക്കര്‍ ഭൂമി കൈമാറാന്‍ മന്ത്രിസഭാ തീരുമാനം
പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് കൈമാറുന്നത്. 3,815 കോടി രൂപ ചെലവില്‍ പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് രൂപീകരിച്ച പ്രത്യേക ഉദ്ദേശ കമ്ബനിയാണിത് (എസ്.വി.പി).