സിപിഎം തരംതാഴ്ത്തിയ പാലക്കാട്ടെ നേതാവ് പി.കെ ശശിക്കെതിരെ രൂക്ഷവിമർശനം. മണ്ണാർക്കാട് ഏരിയ സമ്മേളനത്തിലാണ് വിമർശനത്തില്‍ സിപിഎം പാലക്കാട് ജില്ലാ സെകട്ടറി ഇ എൻ സുരേഷ് ബാബുവും പ്രതിനിധികളുമാണ് വിമർശനം ഉന്നയിച്ചു.
ശശിയുടെ നിലപാടുകള്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ണാർക്കാട് വോട്ട് കുറയാൻ ഇടയാക്കി, മുസ്ലീം ലീഗ് ഭരിക്കുന്ന അരിയൂർ ബാങ്കിലെ അഴിമതി പുറത്തു കൊണ്ടുവരുന്നതില്‍ വീഴ്ച പറ്റി, ശശിയും ഭരണ സമിതിയും തമ്മിലുള്ള ബന്ധം ഇതിന് കാരണമെന്നും ഇ എൻ സുരേഷ് ബാബു പ്രസംഗത്തില്‍ പറഞ്ഞു.
പികെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് സമ്മേളനത്തില്‍ ആവശ്യമുയർന്നു. പികെ ശശി വകമാറ്റിയ ഫണ്ട് തിരിച്ചു പിടിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.