ഫണ്ട് – ഭൂമി തട്ടിപ്പ്, ബന്ധുനിയമനം; പി.കെ. ശശിക്കെതിരെ ഗുരുതര ആരോപണങ്ങ: സിപിഎമ്മിൽ വിവാദ നായകനായിമാറി പി.കെ. ശശി. കെടിഡിസി ചെയർമാൻ കൂടിയായ പി.കെ. ശശിക്കെതിരെ ഗുരുതര ആരോപണമാണ് പാർട്ടിയിൽ നിന്നുതന്നെ ഉയർന്നിരിക്കുന്നത്.
ബന്ധുനിയമനം, പാർട്ടി ഫണ്ട് തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളിൽ പി.കെ. ശശി പാർട്ടിക്ക് മറുപടി നൽകേണ്ടി വരും. പാർട്ടിയിൽ ആരും തമ്ബുരാൻ ആകാൻ ശ്രമിക്കേണ്ടെന്ന പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ മുന്നറിയിപ്പ് ശശിക്കുള്ള സൂചനയാണ്. പാർട്ടിക്ക് വിധേയനായി പ്രവർത്തിച്ചില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മുൻ എംഎൽഎ കൂടിയായ ശശിയോട് സിപിഎംപറയാതെ പറയുന്നത്.
സഹോദരിയുടെ മകനും ഭാര്യക്കും സഹകരണ ബാങ്കിൽ ജോലി നൽകിയെന്ന ഗുരുതര ആരോപണം ശശിക്കെതിരെ ഉയരുന്നുണ്ട്.