നെല്ലിയാമ്പതി പി. എച്. സി. ക്ക് AVT മാനേജ്മെന്റ് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി
നെല്ലിയാമ്പതി: ആദിവാസികളും,തോട്ടം തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മലയോരമേഖലയായ നെല്ലിയാമ്പതിയിലെ ജനങ്ങൾ അടിയന്തിര വൈദ്യ സഹായത്തിനായി ആശ്രയിക്കുന്നത് നെല്ലിയാമ്പതിയുടെ കവാടമായ കൈകാട്ടിയിൽ പ്രവർത്തിക്കുന്ന സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനെയാണ്. കോവിഡ് രൂക്ഷമായ ഈ സാഹചര്യത്തിൽ പി. എച്. സി.യുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി AVT മാനേജ്മെന്റ് ഓക്സിജൻ കോൺസെൻട്രേറ്റർ സൗജന്യമായി നൽകി.
06/07/2021ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പി. എച്. സി.യിൽ വെച്ച് നടത്തിയ ചടങ്ങിൽ ബഹു. നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. AVT മണലാരു എസ്റ്റേറ്റ് ഗ്രൂപ്പ് മാനേജർ ശ്രീ.എം. രവികുമാർ ഓക്സിജൻ കോൺസെൻട്രേറ്റർ, മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ്. ടി.ജി ക്ക് കൈമാറി. ചടങ്ങിൽ ആരോഗ്യ-വിദ്യാഭാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ചിത്തിരൻപിള്ള, AVT മണലാരു എസ്റ്റേറ്റ് വെൽഫയർ ഓഫീസർ ബിജോ ചാക്കോയും ആശംസകൾ അറിയിച്ചു.
പ്രസ്തുത പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ് ആരോഗ്യം ജോയ്സൺ സ്വാഗതവും, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരൺറാം നന്ദിയും അറിയിച്ചു.










