ആദിത്യനാഥിനെതിരേ പോപുലർ ഫ്രണ്ട് പ്രതിഷേധം;
പോപുലർ ഫ്രണ്ട് പ്രതിഷേധം നടക്കുന്ന
പാലക്കാട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധം. പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് നഗരത്തില്‍ പ്രതിഷേധിച്ചത്.
മതേതര ഇന്ത്യക്ക് അപമാനമായ യോഗി ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായാണ് പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പാലക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.