വളർത്തു നായയുടെ കടിയേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു . മങ്കര മഞ്ഞക്കരപടിഞ്ഞാർക്കര വിട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് തൃശൂർ മെഡിക്കൽ കോളജിൽ വെച്ച ഇന്ന് പുലർച്ചെ മരിച്ചത്. രണ്ടു ദിവസം മുൻപ് പേവിഷബാധ ലക്ഷണം കണ്ടിരുന്നു. കഴിഞ്ഞ മെയ് 30 നാണ് അയൽ വീട്ടിലെ നായ കടിച്ചത്. മുഴുവൻ വാക്സിനും എടുത്തിരുന്നു.
കഴിഞ്ഞ മെയ് 30ന് രാവിലെ കോളേജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു. ആരോഗ്യ വകുപ്പ് നിർദ്ധേശിച്ച എല്ലാ വാക്സിനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.എന്നിട്ടും രണ്ട് ദിവസം മുൻപ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്ന സ്ഥിതി ഉണ്ടായി. തുടർന്ന് മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും ത്രിശൂർ മെഡിക്കൽ കോളേജിലും ചികിൽസ നടത്തി. എന്നിട്ടും ശ്രീലക്ഷ്മിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.