ഒറ്റപ്പാലം: ചിനക്കത്തൂരിൽ തോൽപാവക്കൂത്ത് ആരംഭിച്ചു.പൂരത്തിന് മുന്നോടിയായാണ് തോൽപാവ കൂത്ത് തുടങ്ങിയത്. പാലപ്പുറം സദാനന്ത പുലവരാണ് 17 നാൾ നീണ്ടു നിൽക്കുന്ന തോൽ പാവക്കൂത്തിന് നേതൃത്വം നൽകുന്നത്. പഞ്ചവടിയിൽ തുടങ്ങി ശ്രീരാമ പട്ടാഭിഷേകത്തോടെ പാവക്കൂത്ത് സമാപിക്കും. തുടർന്ന് പൂരം കൊടിയേറ്റമാണ്. കോവിഡ് മാനദണ്ഡപ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിച്ചു മാത്രമാണ് തോൽപാവ കൂത്തും ഉത്സവവും നടത്തുന്നത്. ക്ഷേത്രത്തിന് മുൻവശത്തുള്ള കൂത്തുമാടത്തിലാണ് രാമ രാവണ കഥ പറയുന്ന തോൽപാവ കൂത്ത് എല്ലാ ദിവസവും രാത്രിയിൽ നടത്തുന്നത്.