താലൂക്ക്തല പട്ടയമേള നാളെ, ഏറ്റവും കൂടുതൽ പാലക്കാട്
മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്യും, വിതരണം ചെയ്യുന്നത് 9176 പട്ടയങ്ങള്‍
എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന റവന്യൂ വകുപ്പിന്റെ കര്‍മ്മ പദ്ധതിയായ പട്ടയ മിഷന്റെ ഭാഗമായി താലൂക് തല പട്ടയമേളകള്‍ ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 19ന്) റവന്യു മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്യും.
മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്ക് തല പട്ടയമേള മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. അഡ്വ.എം.ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷനാകും. മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, എം.ബി.രാജേഷ്, വി.കെ.ശ്രീകണ്ഠന് എം.പി, കെ.ശാന്തകുമാരി എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും.
ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക്തല പട്ടമേളയും ഒറ്റപ്പാലം 2 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനവും ഉച്ചയ്ക്ക് 12ന് ഒറ്റപ്പാലം സി.എസ്.എന്‍ ഓഡിറ്റോറത്തില്‍ നടക്കും. അഡ്വ.കെ.പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് മുഖ്യാതിഥിയാകും. വി.കെ.ശ്രീകണ്ഠന് എം.പി, എം.എല്‍.എമാരായ പി.മമ്മിക്കുട്ടി, പി.മുഹമ്മദ് മുഹ്സിന് തുടങ്ങിയവര്‍ പങ്കെടുക്കും.
ചിറ്റൂര്‍, പാലക്കാട് താലൂക്ക്തല പട്ടയമേളയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 2.30ന് ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ നടക്കും. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. എം.പിമാരായ കെ.രാധാകൃഷ്ണന്, വി.കെ.ശ്രീകണ്ഠന് എന്നിവര്‍ മുഖ്യാതിഥികളാകും.
ആലത്തൂര്‍ താലൂക്ക്തല പട്ടയമേളയുടെ ഉദ്ഘാടനവും എരിമയൂര്‍ 1 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്
ഘാടനവും വൈകിട്ട് നാലിന് ആലത്തൂര്‍ ശ്രീ പവിത്ര കല്യാണമണ്ഡപത്തില്‍ നടക്കും. കെ.ഡി.പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും. കെ.രാധാകൃഷ്ണന് എം.പി, പി.പി.സുമോദ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും.
പരിപാടികളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര തുടങ്ങിയവര്‍
പങ്കെടുക്കും.
വിതരണം ചെയ്യുന്നത് 9176 പട്ടയങ്ങള്‍
ഏഴ് താലൂക്കുകളിലായി മൊത്തം 9176 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.
എല്‍.ടി പട്ടയം -8864
എല്‍.എ പട്ടയം-128
ആര്.ഒ.ആര്-50
മിച്ചഭൂമി പട്ടയങ്ങള്‍
ഡീഡ് ഓഫ് അസൈന്മെന്റ്-57
ഓഫര്‍ ഓഫ് അസൈന്മെന്റ്റ്-77
ജില്ലയിലെ 157 വില്ലേജ് ഓഫീസുകളില്‍ വിവിധ പദ്ധതികള്‍ പ്രകാരം 75 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എം.എല്‍.എ ഫണ്ട് വിനിയോഗത്തിലൂടെ രണ്ട്, വില്ലേജ് ഓഫീസുകള്‍ പ്ലാന്‍ പദ്ധതി പ്രകാരം 31, റീബില്‍ഡ് കേരള ഇനിയറ്റീവ് പ്രകാരം 40 ,പി.ഡബ്ല്യൂ.ഡി ,വില്ലേജ് നവീകരണം വഴി ഓരോന്ന് വീതം.
13 വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നു. ഏഴെണ്ണത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. 157-ല്‍ 55 വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.