സുരക്ഷ പരിശോധന നടത്തി അടിയന്തിരമായി പാലം തുറന്നുകൊടുക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയാത്തത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്
പട്ടാമ്ബിയിലേക്കുള്ള പ്രവേശനകവാടം അടഞ്ഞതോടെ വഴിയടഞ്ഞത് വ്യാപാരികളുടെ പ്രതീക്ഷകള്‍ക്കാണ്. തൃത്താല, കൂറ്റനാട്, ചാത്തന്നൂർ, ആറങ്ങോട്ടുകര ഭാഗങ്ങളില്‍നിന്ന് പട്ടാമ്ബിയിലെത്താനുള്ള മാർഗമാണ് പട്ടാമ്ബി പാലം അടച്ചതോടെ ഇല്ലാതായത്.
പാലത്തിന്റെ സുരക്ഷാ പരിശോധനക്ക് പുഴയിലെ ഒഴുക്ക് കുറയേണ്ടതുണ്ട്.അതിനു ശേഷമേ ബലക്ഷയം പരിശോധിക്കാനും ഗതാഗതപുന:സ്ഥാപനത്തെക്കുറിച്ചാലോചിക്കാനും കഴിയൂ. താത്കാലിക കൈവരികളുണ്ടാക്കി നടക്കാൻ മാത്രമായി പാലം തുറന്നു കൊടുത്തിട്ടുണ്ട്.
പുതിയ പാലമാണ് ശാശ്വത പരിഹാരം. അതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയും നിലവിലുള്ള പാലത്തിന്റെ സുരക്ഷിതത്വം വിലയിരുത്തി ചെറിയ വാഹനങ്ങള്‍ക്കെങ്കിലും തുറന്നുകൊടുക്കുകയുമാണ് പട്ടാമ്ബിയുടെ അടിയന്തരാവശ്യം