കോയമ്പത്തൂർ- ഷൊർണൂർ മെമു ട്രെയിനിലാണ് യാത്രക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ട്രെയിനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സേലം പാടിയപ്പൊടി സ്വദേശി രാജ (60) ആണ് മരിച്ചത്.
ട്രെയിന്‍ പറളി സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരും ഗാര്‍ഡും ചേര്‍ന്നാണ് സ്റ്റേഷന് മാസ്റ്ററെ മൃതദേഹം കണ്ടതായി അറിയിച്ചത്. തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. രാജയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.