പരമ്പരാഗത പപ്പടനിര്‍മാണത്തിന് പൈതൃക പദവി നല്‍കണം
പാലക്കാട്: പരമ്പരാഗത തൊഴിലുകള്‍ക്ക് പൈതൃക പദവി നല്‍കുന്നതില്‍ പപ്പട നിര്‍മാണം കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രകമ്മീഷന്‍ സി വി ആനന്ദബോസിന് ഓള്‍ ഇന്ത്യ വീരശൈവസഭ നല്‍കിയ നിവേദനത്തിന്റെ തുടര്‍ച്ചയായി ഒ ബി സി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. അരുണ്‍പ്രകാശിന് ഓള്‍ ഇന്ത്യ വീരശൈവസഭ നേതാക്കളായ ഗോകുല്‍ദാസ്, രമേഷ് ബാബു, കുട്ടന്‍ കണ്ണാടി, മധു എടപ്പാള്‍ എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി.