മണ്ണാർക്കാട്: ഒക്ടോബർ 10 ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ നജാത്ത് ആർട്സ് ആൻറ് സയൻസ് കോളേജിലെ പാലിയേറ്റീവ് യൂണിറ്റ് അംഗങ്ങൾ മണ്ണാർക്കാട് താലൂക്കാശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി മാതൃകയായി. അധ്യാപകരായ മുഹമ്മദ് അസ് ലം.കെ, ഷജീർ എന്നിവർ രക്തദാനത്തിന് നേതൃത്വം നൽകി.
കോളേജ് പ്രവർത്തിക്കുന്ന സമയങ്ങളിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തുന്ന പാലിയേറ്റീവ് യൂണിറ്റ് നിലവിലെ സാഹചര്യത്തിൽ ഏറ്റവും അനിവാര്യമായ സേവന പ്രവർത്തനമെന്ന നിലക്കാണ് രക്തദാനം നടത്തിയതെന്ന് കോളേജ് വൈസ് പ്രിൻസിപ്പലും പാലിയേറ്റീവ് യൂണിറ്റ് കോഡിനേറ്ററുമായ മുഹമ്മദ് അസ് ലം.കെ പറഞ്ഞു.എല്ലാ വെള്ളിയാഴ്ചകളിലും താലൂക്കാശുപത്രിയിൽ ഒരു നേരത്തെ ഭക്ഷണം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന പദ്ധതി നജാത്ത് കോളേജ് പാലിയേറ്റീവ് യൂണിറ്റ് വർഷങ്ങളായി നടത്തി വരുന്നുണ്ട്.