അപകടാവസ്ഥയിലുള്ള പാലം പുതുക്കി പണിയണം.
പാലക്കാട് .. അപകടം പതിവാവുമ്പോഴും പ്രളയത്തിൽ തകർന്ന പാലം പുനർനിർമ്മിച്ചില്ല. മോഹന വാഗ്ദാനത്തിൽ കുടുങ്ങിയ പൊതുജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് ‘ 2018ലെ മഹാപ്രളയത്തിലാണ് ജൈനിമേട് കുമാരസ്വാമി കോളനിയിലെ തോടിന് കുറുകെയുള്ള പാലം തകർന്നത് ‘ ദുരന്തനിവാരണ സമിതി സ്ഥലം സന്ദർശിച്ച് പാലംപുനർനിർമ്മാണ പദ്ധതി തയ്യാറാക്കി’ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എം.എൽ എഷാഫി പറമ്പിലും നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനും ചേർന്ന് 9-9-2020 പുനർനിർമ്മാണത്തിനായി തറക്കല്ലിട്ടു.2 വർഷത്തിനു ശേഷവും തറക്കല്ലിട്ടതല്ലാതെ നിർമാണ പ്രവർത്തനം നടന്നില്ല. സ്ലാബിളകിയും കൈവരി തകരുകയും ചെയ്ത പാലത്തിൽ അപകടങ്ങൾ പതിവായി ‘ തോടിൻ്റെ അരിക് ഭിത്തി തകർന്നത് സമീപത്തെ വീടുകൾക്കും ഭീഷണിയായി ‘ എന്നിട്ടും പാലം പുനർനിർമ്മാണത്തിനായി ജനപ്രതിനിധികൾ ആത്മാർത്ഥ ശ്രമം നടത്തിയില്ലെന്ന് സമീപവാസികൾ ആരോപിക്കുന്നു ‘ പ്രളയം തുടർക്കഥയായതോടെ പാലം ഏതു സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലാണ് ‘ പാലം തകർന്നാർ കുമാരസ്വാമി കോളനി നിവാസികൾ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാവും
ഫോട്ടോ: അപകടം പതിയിരിക്കുന്ന പാലം