നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കേരള എക്സ്പ്രസ്സിന്റെ ജനറൽ കമ്പാർട്ട്മെന്റിലെ സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് 60 കിലോ ഗ്രാം വരുന്ന നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. രണ്ടുലക്ഷത്തോളം രൂപ വില വരുന്ന ഉത്പന്നങ്ങളാണ് പിടികൂടിയത് എന്ന് ആർപിഎഫ് ക്രൈം ഇൻറലിജൻസ് ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.