കിഴക്കഞ്ചേരിയിലാണ് സംഭവം. ബിജെപി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പ്രേംരാജിന്റെ ബൈക്കാണ് ഇന്നലെ അർധരാത്രിയോടെ കത്തിനശിച്ചത്.
പാർട്ടിയില്‍ പ്രാദേശിക വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്നം നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. പ്രേംരാജും ബിജെപിയുടെ മറ്റൊരു ഭാരവാഹിയും തമ്മില്‍ തർക്കമുണ്ടായിരുന്നു. മുന്നില്‍ നിർത്തിയ ബൈക്ക് കത്തിച്ചത്.സംഭവത്തില്‍ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.