ക്ഷീര കർഷകരും പാൽ സൊസൈറ്റി ജീവനക്കാരും തമ്മിൽ വാക്കേറ്റം
ചളവറ:പാൽ സംഭരണത്തെ ചൊല്ലി ചളവറ ക്ഷീരസംഘം ജീവനക്കാരും ക്ഷീരകർഷകരും തമ്മിൽ വാക്കേറ്റം കർഷകർ സൊസൈറ്റിയിൽ പാലളന്നില്ല’ ‘ 8.5% ൽ താഴെ കൊഴുപ്പുള്ള പാൽ സംഭരിക്കില്ലെന്ന ജീവനക്കാരുടെ നിലപാടാണ് ക്ഷീര കർഷകരുടെ പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ ദിവസം കൊഴുപ്പ് കുറഞ്ഞതിൻ്റെ പേരിൽ പാൽ സംഭരിക്കാതെ ചില കർഷകരെ ജീവനക്കാർ തിരിച്ചയിച്ചിരുന്നു’ ഇതാണ് ക്ഷീര കർഷകരും സൊസൈറ്റി ജീവനക്കാരും തമ്മിൽ തർക്കത്തിനിടയാക്കിയത് ‘ മുഴുവൻ കർഷകരുടെയും പാൽ സംഭരിക്കാതെ സൊസൈറ്റിയിൽ പാലളക്കില്ലെന്ന നിലപാടാണ് കർഷകർ സ്വീകരിച്ചത് ‘ 8.5% കുറവ് കൊഴുപ്പുള്ള പാൽ സംഭരിക്കേണ്ട എന്നാണത്രെ മിൽമ്മയുടെ ഉത്തരവ്’ എന്നാൽ ഇതിന് ഔദ്യോഗിക വിശദീകരണമില്ല’ മിൽമ്മ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരമുറപ്പു വരുത്താനായി പാലിൽ 8. 4% കൊഴുപ്പ് ഉറപ്പ് വരുത്തണമെന്ന് മിൽമ്മ നിർദ്ദേശിച്ചിട്ടുള്ളതായും പറയുന്നുണ്ട് ‘ ഏകദേശം 100 ഓളം ക്ഷീരകർഷകരിൽ നിന്നായി 400 ലിറ്ററിലധികം പാൽ പ്രതിദിനം ചളവറ സൊസൈറ്റിയിൽ സംഭരിക്കുന്നുണ്ട് ‘ പതിറ്റാണ്ടായി പ്രവർത്തിക്കുന്ന സൊസൈറ്റിയാണെങ്കിലും ബില്ലിംങ്ങ് സംവിധാനത്തിലുൾപ്പടെ ആധുനിക സംവിധാനങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടില്ല എന്നതും ക്ഷീരകർഷകരുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട് ‘ പാൽ സംഭരണവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം ക്ഷീര വികസന ഓഫീസറോട് കർഷകർ പരാതി ഉന്നയിച്ചിട്ടുണ്ട്