പ
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വോദയ പക്ഷാചരണത്തിൻ്റെ സമാപന ദിവസമായ ഫെബ്രുവരി 12 ന് പാലക്കാട് കോട്ടമൈതാനത്തെ രക്ത സാക്ഷി മണ്ഡപത്തിൽ സർവ്വോദയ പക്ഷാചരണ ഗാന്ധി സ്മൃതി സംഗമവും പുഷപാർച്ചനയും നടത്തി.
1948 ഫെബ്രുവരി 12 ന് മഹാത്മജിയുടെ ചിതാഭസ്മം തവന്നൂരിൽ കെ. കേളപ്പജിയുടെ നേതൃത്വത്തിൽ നിമജ്ജനം ചെയ്തതിൻ്റെ ഓർമ്മ ദിനമാണ് ഇന്ന്. മത സൗഹാർദ്ദവും, സാഹോദര്യവും, സ്നേഹവും, അഹിംസയും, പുലർന്നു കാണാൻ പ്രവർത്തിച്ച മഹാത്മജിയുടെ ആത്മാവ് ഗ്രാമങ്ങളിലും ഗ്രാമീണ ജനതയിലും കുടികൊള്ളുന്നു. ഗാന്ധിജിയുടെ പ്രതിമ തകർത്തതു കൊണ്ടു് അദ്ദേഹത്തിൻ്റെ മഹത്വവും ആദർശവും തകർക്കാൻ കഴിയില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്മൃതി സംഗമവും പുഷപാർച്ചന പരിപാടിയും കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജി.ശിവരാജൻ ഉദ്ഘാടനം ചെയ്തു. ഇ.എം.ബാബു, പി.മോഹനകുമാരൻ, എ.ശിവരാമകൃഷ്ണൻ, എ.ഗോപിനാഥൻ, എം.വി.ആർ.മേനോൻ , പ്രഫ.എം.ഉണ്ണികൃഷ്ണൻ, വി.ആർ.കുട്ടൻ, പുഷപവല്ലി നമ്പ്യാർ, ടി.എൻ.ചന്ദ്രൻ, പി.പ്രീത, ആർ.ശിവദാസ്, കെ.അജിത, ഇ.നാരായണൻ, എം.ഗോവിന്ദൻ കുട്ടി, എ.ഭാസക്കൻ, പി.മധുസൂതനൻ, പി.ശശിശേഖരൻ, എം.ജി.സുരേഷ് കുമാർ, യു.മുരളീധരൻ, കാരയങ്കാട് ശിവരാമകൃഷ്ണൻ, സുരഭി ഉണ്ണിക്കൃഷ്ണൻ, പി.എസ്.നാരായണൻ, കെ.അപ്പുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.