പാലക്കാട് തസ്രാക്കിലെ ഒ വി വിജയൻ സ്മാരകത്തിൽ ഇനി ഓർമമരങ്ങൾ തണൽ വിരിക്കും. ഞാറ്റുപുരയും അതിനോടു ചേർന്ന സ്മാരകത്തിന്റെ ചുറ്റുപാടുകളും വിവിധയിനം തണൽമരങ്ങളാൽ നിറയുകയാണ്. പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലന്റെ നേതൃത്വത്തിൽ എത്തിച്ച 99 വൃക്ഷത്തൈകൾ സ്മാരക വളപ്പിൽ നട്ടു. കണിക്കൊന്ന നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഹരിതവൽക്കരണം ഉദ്ഘാടനം ചെയ്തു. തുടർന്ന്, ചേർന്ന യോഗത്തിൽ സമിതി ചെയർമാൻ ടി കെ നാരായണദാസ് അധ്യക്ഷനായി. ടി ആർ അജയൻ, പി എ ഗോകുൽദാസ്, ജില്ലാ പഞ്ചായത്ത് അംഗം പത്മിനി, പഞ്ചായത്ത് അംഗം കെ അനിത, രാജേഷ് മേനോൻ, കല്ലൂർ ബാലൻ എ കെ ചന്ദ്രൻകുട്ടി എന്നിവർ സംസാരിച്ചു. വിവിധതരം