പാലക്കാട് -കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു.
കൊമ്ബത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് 8.30 ഓടെയായിരുന്നു അപകടമുണ്ടായത്.
താഴെക്കോട് സ്വദേശികളായ മുതിരമണ്ണ നിതീഷ് (25) കപ്പൂരി വീട്ടില്‍ മൻസൂർ (24) പൂക്കോടൻ വീട്ടില്‍ നിയാസ് ( 20 )മണ്ണാർക്കാട് സ്വദേശിയായ തൃക്കപ്പറ്റ പുഷ്പ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.