നാലാം മാസത്തിൽ യുവതി പ്രസവിച്ചു
ഒറ്റപ്പാലം : കണ്ണിയംപുറത്ത് നാലുമാസം ഗർഭിണിയായ യുവതി ആശുപത്രിയിൽ പ്രസവിച്ചു. പൂർണ വളർച്ചയാകാത്ത ആൺകുഞ്ഞ് മരണപ്പെട്ടു. മരിച്ച കുഞ്ഞിനെ ആശുപത്രിയിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഒറ്റപ്പാലം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രയിലാണ് സംഭവം.
ആശുപത്രിയിലെ ശുചീകരണ
തൊഴിലാളികളാണ് നവജാതശിശുവിന്റെ
മൃതദേഹം വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച
നിലയിൽ കണ്ടത്. ഇതേ തുടർന്ന് ഒറ്റപ്പാലം
പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ
സ്വീകരിച്ചു. പ്രസവിച്ച യുവതി
അതേ ആശുപത്രിയിൽ പോലീസ്
നിരീക്ഷണത്തിലാണ്.