അതിർത്തിയെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിലാണ് സഹോദരങ്ങള്‍ തമ്മില്‍ സംഘർഷമുണ്ടായത്.
ബാലകൃഷ്ണനെ, സഹോദരൻ ബാലസുബ്രഹ്മണ്യനും മകൻ സുരേഷ് ഗോപിയും ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇരുവർക്കും സാരമായ പരിക്കേറ്റു. മുതുകിന് വെട്ടേറ്റ ബാലകൃഷ്ണനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലകൃഷ്ണന്റെ മുതുകില്‍ 30 ലധികം സ്റ്റിച്ചുകള്‍ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അയല്‍വാസികളായ ഇരുവരുടെയും അതിർത്തി തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.