നെന്മാറ: നെഹിമിയാ മിഷന്റെ നേതൃത്വത്തിൽ മേലാർകോട് ഫെറോന തലത്തിൽ നടത്തിയ സീനിയർ സിറ്റിസൺ കൂട്ടായ്മ ധ്യാനം നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നടത്തി. ജപമാല പ്രാർത്ഥന, വചന പ്രഭാഷണം , ഗാനശുശ്രൂഷ, സംവാദം, ശേഷം നടന്ന വിശുദ്ധ കുർബാനക്കും നെഹിമിയ മിഷൻ ഡയറക്ടർ ഫാദർ ഡൊമിനിക് ഐപ്പൻ പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.
കൃപാവരങ്ങളുടെ ദുർവിനിയോഗം നാശത്തിലേക്ക് നയിക്കുമെന്നും, സഹനങ്ങളെ നേരിടാൻ ദൈവാത്മാവിന്റെ ശക്തിക്കായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു. പി.ജെ.ജോണി, പി.എ. ജോസഫ് , ജോസഫ്, ആന്റണി, ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
സീനിയർ സിറ്റിസൻ കൂട്ടായ്മ നടത്തി.