നെല്ലിയാന്പതി: മഴക്കാലം കഴിഞ്ഞതോടെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ പച്ചക്കറി കൃഷി തുടങ്ങി. കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബീറ്റ് റൂട്ട് തുടങ്ങി ഹൈറേഞ്ച് പ്രദേശങ്ങളിൽ ഉത്പാദിപ്പിക്കാനാകുന്ന പതിനാറിനം പച്ചക്കറികളാണ് ഇത്തവണ കൃഷി ചെയ്യുന്നത്.
ഫാമിനു വടക്കുഭാഗത്തായി ചരിഞ്ഞുകിടക്കുന്ന ആറു ഹെക്ടർ സ്ഥലത്താണ് കൃഷി തുടങ്ങിയത്. ജലസേചന സൗകര്യമൊരുക്കാൻ കഴിയുന്ന വിധത്തിൽ പ്ലാസ്റ്റിക് കൊണ്ടുള്ള ജലസംഭരണികളും ഒരുക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് ജോണ്സണ് ദീപികയോടു പറഞ്ഞു.
ഹോർട്ടികൾച്ചർ പദ്ധതിവഴി ഫാമിൽ മാതൃകാ ഹൈടെക് നഴ്സറി സ്ഥാപിക്കും. പൂകൃഷിയായി പോളിഹൗസിൽ ഓർക്കിഡ് ഉത്പാദനം വർധിപ്പിച്ച് വിപണനം നടത്തുന്നതിനും പദ്ധതിയുണ്ട്. പ്രത്യേകാനുമതി ലഭിച്ചതോടെ ഫാമിൽ ആപ്പിൾ, മുന്തിരി, മൊസംബി, അവക്കോഡോ, ഡ്രാഗണ്‍ പഴം എന്നിവ കൃഷി ചെയ്യുന്നതിനു ഫാമിന്റെ കൈകാട്ടി-പുലയന്‍പാറ പാതയോരത്തെ സ്ഥലം പ്രയോജനപ്പെടുത്തും.
മൂന്നാറിലെ കാന്തല്ലൂരിൽനിന്നും എത്തിച്ച തൈകളാണ് കൃഷി ചെയ്യുക. കൃഷിക്കായി