ഓപ്പറേഷനെ തുടര്‍ന്ന് ഇരുകാലുകളും തളര്‍ന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സമഗ്രവെല്‍നസ് എജ്യുക്കേഷന്‍ സൊസൈറ്റി
പാലക്കാട്: ഇരുകാലുകളും തളര്‍ന്ന് നാലുവര്‍ഷമായി വീല്‍ചെയറില്‍ കഴിയുന്ന നിര്‍ധനയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് പഠന ആവശ്യത്തിനായി സമഗ്രവെല്‍നസ് എഡ്യുക്കേഷന്‍ സൊസൈറ്റി മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു. ട്രഷറര്‍ രാധാകൃഷ്ണനും വാര്‍ഡ് മെമ്പര്‍ നസീമ, സൊസൈറ്റി പ്രസിഡന്റ് സണ്ണി മണ്ഡപത്തുകുന്നേല്, രോഷ്മി വിപിന്‍, ശുഭലക്ഷ്മി എന്നിവ ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ ചെന്നാണ് മൊബൈല്‍ ഫോണ്‍ നല്‍കിയത്.
പുതുപ്പരിയാരം പഞ്ചായത്തിലെ 14-ാം വാര്‍ഡ് കാവില്‍പാട് സ്വദേശിയായ മോഹനന്, പ്രേമ ദമ്പതികളുടെ മകളാണ് മോയന്‍സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ( പ്രന്യ 9-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ നട്ടെല്ലില്‍ ഒരു മുഴ പ്രത്യക്ഷപ്പെട്ടത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന് ചെയ്തത്. നാളുകള്‍ക്കുശേഷം ഇരുകാലുകളും തളരുകയായിരുന്നുവെന്ന് പ്രന്യ യുടെ മാതാപിതാക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ മോഹനന് കൃത്യമായ പണിയൊന്നും കിട്ടുന്നില്ല. വാതിലുകളും ജനാലകളും അടച്ചുറപ്പില്ലാത്തതും ഭിത്തികള്‍ വിണ്ടുപൊട്ടു ഏതു നിമിഷവും ഇടിഞ്ഞുപൊളിഞ്ഞു വീഴാറായതുമായ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. പ്രന്യയ്ക്ക് ഫിസിയോതെറാപ്പി ചെയ്യുന്നതിന് ദിവസം 100 രൂപയും ഓട്ടോചാര്‍ജ്ജും വേണം. നാട്ടുകാരുടെയും പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍ എന്നിവരുടേയും സഹായം കൊണ്ടാണ് ചികിത്സ നടത്തുന്നത്. ചികിത്സക്കൊപ്പം തന്നെ സുരക്ഷിതമായ ഒരു വീടും ഇവര്‍ക്ക് ആവശ്യമാണ്. ഇവരെ സഹായിക്കാന്‍ സന്മനസ്സുകളുടെ സഹായം അഭ്യാര്‍ത്ഥിക്കുകയാണ്. പ്രന്യയുടെ കുടുംബത്തെ സഹായിക്കാന്‍ സുമനസ്സുകളോടൊപ്പം സമഗ്ര വെല്‍നസ് എഡ്യുക്കേഷന്‍ സൊസൈറ്റിയും കൈകോര്‍ക്കുമെന്ന് പ്രസിഡന്റ് സണ്ണി മണ്ഡപത്തു കുന്നേല്‍, സെക്രട്ടറി ജോസ് ചാലക്കല്‍, ട്രഷറര്‍ രാധാകൃഷ്ണന് മുണ്ടൂര്‍, ഗോപിനാഥന് കണ്ണാടി എന്നിവര്‍ പറഞ്ഞു.
പ്രസിഡന്റ് സണ്ണിമണ്ഡപത്തു കുന്നേല്‍
ഫോണ്‍: 9895020080