കുഴൽമന്ദം: കാറിനുള്ളിൽ ടി.വി.എസ്. എക്സ് എൽ സൂപ്പർ ഇരു ചക്രവാഹനം കയറ്റി കാറിൻ്റെ ഇടതുവശത്തെ പിൻഡോർ തുറന്നിട്ട് കൊണ്ടുള്ള അപകടയാത്ര ജനങ്ങളെ പരിഭ്രാന്തരാക്കി. കഴിഞ്ഞ ദിവസം തൃശൂർ – പാലക്കാട് ദേശീയപാതയിൽ കുഴൽമന്ദം സെൻ്ററിലെ സിഗ്നലിലൂടെ കാലത്ത് 9:45ന് ആയിരുന്നു’ ഈ കാർ പോയത്. ഡോർ തുറന്നിട്ട് അപകടകരമാം വിധം കാറോടിച്ച ഡ്രൈവർക്കും ഉടമക്കും എതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശീയപാതയായിട്ടും ട്രാഫിക് പോലീസ് ഈ കാറിൻ്റെ യാത്ര കണ്ടില്ലേയെന്നും നാട്ടുകാർ ചോദിക്കുന്നു. സിഗ്നലുകളിലേയും, ദേശീയ പാതയിലേയും മറ്റും ക്യാമറകൾ പരിശോധിച്ച് കാർ കണ്ടു പിടിക്കാൻ അധികൃതർ നടപടിയെടുക്കേണ്ടതാണ്.