സന്ദർശന സമയം വെട്ടിച്ചുരുക്കി ജില്ലാ ആശുപത്രി.വൈകുന്നേരം 6 മണി കഴിഞ്ഞാൽ സന്ദർശകരെ കടത്തിവിടേണ്ടെന്നാണ് സെക്യുരിറ്റി ജീവനക്കാർക്ക് വാക്കാൽ നല്കിയ നിർദ്ദേശം.
വൈകുന്നേരം 6 മണി മുതൽ 7 മണി വരെ രോഗികളെ സന്ദർശിക്കാൻ നാളിതുവരെ അനുമതി നല്കിയിരുന്നു.ജോലി കഴിഞ്ഞ് എത്തുന്നവർക്ക് സൗകര്യമായിരുന്നു ഈ സമയക്രമം.പുതിയ തീരുമാനത്തോടെ സന്ദർശന സമയം 6 മണിയോടെ അവസാനിക്കും.