പാലക്കാട് ∙ ബെല്ലടിക്കലില്ല, വർത്തമാനം പറഞ്ഞാൽ പേരെഴുതുന്ന ക്ലാസ് ലീഡറില്ല, മിഠായിയും ഉച്ച ഭക്ഷണവും പങ്കിട്ടു തിന്നലില്ല – ഇത്തവണയും ‘ഓൺലൈൻ’ അധ്യയനവർഷത്തിനു തുടക്കം. രണ്ടാം വർഷത്തിലും ക്ലാസുകൾ ഓൺലൈൻ ആകുന്നതിന്റെ നിരാശയുണ്ടെങ്കിലും കോവിഡ് സാഹചര്യത്തിൽ വേറെ വഴിയില്ല. എന്നിരുന്നാലും കഴിഞ്ഞ തവണത്തെ ഓൺലൈൻ പഠനത്തിലെ പ്രശ്നങ്ങൾ ഇത്തവണയെങ്കിലും പരിഹരിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനമായപ്പോഴേക്കും പഠനം പേരിനു മാത്രമായി. കുട്ടികളുടെ പഠനമികവ് വിലയിരുത്താനും കഴിയാത്ത സാഹചര്യമായി.
വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസിനു പുറമേ അധ്യാപകരും വിദ്യാർഥികളും തമ്മിലുണ്ടായിരുന്ന ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഇത്തവണ സ്കൂൾ തലത്തിൽ തന്നെ ഓൺലൈൻ ക്ലാസുകൾ നടത്തുന്ന രീതിയിലാണ് ആസൂത്രണം. ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സ്കൂളിലെ അധ്യാപകർ ക്ലാസുകൾ നടന്നു . എന്നാൽ, ഒരു മൊബൈലും വിവിധ ക്ലാസുകളിൽ പഠിക്കുന്ന രണ്ടും മൂന്നും കുട്ടികളും ഉള്ള വീടുകളിൽ എങ്ങനെ ക്ലാസുകൾ കൈകാര്യം ചെയ്യുമെന്നു ധാരണയില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പാഠപുസ്തക വിതരണം, ഭക്ഷ്യക്കിറ്റ് വിതരണം, യൂണിഫോം വിതരണം, കുട്ടികളുടെ പ്രവേശനം, പ്രവേശനോത്സവം, ഓൺലൈൻ ക്ലാസുകളുടെ ക്രമീകരണം എന്നിവ നടത്തുക വെല്ലുവിളിയാണ്.
പാലക്കാട് ഗവൺമെന്റ് മോഡൽ എൽ പി സ്കൂളിൽ നടന്ന ഓൺലൈൻ പരിപാടി എംഎൽഎ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു
പാലക്കാട് എൽപി മോയൻ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികളായ ഹാദിയ ഫാത്തിമയും ഹാനിയ ഫാത്തിമയും










