ഓൺലൈൻ വിദ്യാഭ്യാസ വിവേചനം,സീറ്റ് അപര്യാപ്തത:ഫ്രറ്റേണിറ്റി മൂവ്മെന്റ് മമ്മിക്കുട്ടി എം.എൽ.എക്ക് നിവേദനം നൽകി
പാലക്കാട്:ജില്ലയിൽ പ്ലസ് വൺ,ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നേതാക്കൾ ഷൊർണൂർ എം.എൽ.എ പി.മമ്മികുട്ടിക്കും നിവേദനം നൽകി.പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിനായി വിദ്യാർഥികൾ കാര്യമായി ആശ്രയിക്കുന്ന ആർട്സ് & സയൻസ് കോളേജുകളിൽ മണ്ഡലത്തിലാകെ എയ്ഡഡ് കോളേജായ എസ്.എൻ ട്രസ്റ്റ് മാത്രമേയുള്ളൂവെന്നതിനാൽ ഗവണ്മെന്റ് കോളേജ് സർക്കാറിൽ നിന്ന് അനുവദിച്ചു കിട്ടാൻ എം.എൽ.എ ഇടപെടണമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.മണ്ഡലത്തിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കാൻ സ്ക്കൂളുകളിൽ പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും ഷൊർണൂർ കെ.വി.ആർ ഹൈസ്‌ക്കൂളിനെ ഹയർസെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യണമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.
നിരവധി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത മണ്ഡലത്തിലെ പൊട്ടച്ചിറ കോളനി, ചെർപ്പുളശേരി ലക്ഷം വീട് കോളനി എന്നിവിടങ്ങളിൽ ഉടൻ സജ്ജീകരണങ്ങളൊരു ക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.ഇരു കോളനികളിലെയും വോൾട്ടേജ് കുറവിന്റെ പ്രശ്നം ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് പരിഹരിക്കാമെന്ന് എം.എൽ.എ നേതാക്കളെ അറിയിച്ചു.നിവേദക സംഘത്തിൽ മണ്ഡലം കൺവീനർ ഹനാൻ ഹംസ,അസിസ്റ്റന്റ് കൺവീനർ സഫ് വാൻ,ഫയാസ്,ജഫ് ല എന്നിവരാണുണ്ടായിരുന്നത്.
Photo:ജില്ലയിൽ നിലനിൽക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ വിവേചനം,സീറ്റ് അപര്യാപ്തത എന്നിവ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നേതാക്കൾ പി.മമ്മിക്കുട്ടി എം.എൽ.എക്ക് നിവേദനം നൽകുന്നു.