യുവക്ഷേത്ര കോളേജിൽ യൂണോയിയ അവാർഡ് സെറിമണി സംഘടിപ്പിച്ചു.
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ സൈക്കോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂണോയിയ- 21ൻ്റെ വിവിധ മൽസര ഫലപ്രഖ്യാപന ചടങ്ങിൻ്റെ ഉദ്ഘാടനം ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ നിർവഹിച്ചു പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻ്റണി, അസി.ഡയറക്ട്ടർ റവ.ഫാ.മിഥുൽ കൊമ്പാറ എന്നിവർ ആശംസകളർപ്പിച്ചു. സൈക്കോളജി വിഭാഗം അക്കാദമിക്ക് കോഡിനേറ്റർ റവ.ഡോ. ജിമ്മി അക്കാട്ട് സ്വാഗതവും സൈക്കോളജി വിഭാഗം അസി പ്രൊഫ.ശ്രീമതി. ആതിര.പി.വി നന്ദിയും പറഞ്ഞു. മൽസരങ്ങളിൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ നിന്നായി പങ്കെടുത്തതിൽ നിന്ന് ഓവർ ആൾ ചാമ്പ്യൻഷിപ്പ് സൈക്കോളജി വിഭാഗം കരസ്ഥമാക്കി. റണ്ണർ അപ്പ് ആയി വിദ്യാർത്ഥിനി അതുല്യ .എസ് മേനോനെ തിരഞ്ഞെടുത്തു.