25 കോടി രൂപ ഒന്നാം സമ്മാനമായുള്ള തിരുവോണം ബംബര്‍ വില്പനയില് പാലക്കാട് ജില്ല മുന്നില്‍. ജില്ലയില്‍ ഇതുവരെ 10,65,000 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു.
ടിക്കറ്റ് വില്പനയിലൂടെ 43 കോടി രൂപ ജില്ല നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല പാലക്കാടാണ്. ജില്ലാ ഓഫീസില്‍ 6,70,000 ടിക്കറ്റുകളും ചിറ്റൂര്‍ സബ് ഓഫീസില്‍ 2,05,000 ടിക്കറ്റുകളും പട്ടാമ്ബി സബ് ഓഫീസില്‍ 1,90,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്.
2022 ലും ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത് പാലക്കാട് ജില്ലയിലായിരുന്നു. അന്ന് സംസ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ പാലക്കാട് മാത്രം 10.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റു.