നെന്മാറ. ലോക പുകയില വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി നെന്മാറ സി എച്ച് സി യിൽ വച്ച് മേയ് 30 ന് നെന്മാറ ബ്ലോക്ക് പഞ്ചായത്തിലെ 18 വയസ്സിനുമേൽ പ്രായമുള്ളവർക്കായി ക്വിസ് മത്സരം നടത്തി. 19 ടീമുകൾ പങ്കെടുത്തു.
നെന്മാറയിലെ ശരത്.എൻ, ജിതേഷ് എന്നിവർ ഒന്നാംസ്ഥാനവും, മുകുന്ദൻ.പി.സി, വിഷ്ണു.കെ.പി എന്നിവർ രണ്ടാം സ്ഥാനവും, സിന്ധു.ജി, വിനി മുകുന്ദൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. മെയ് 31ന് കാലത്ത് 10മണിക്ക് നെന്മാറയിൽ നടന്ന സന്ദേശ റാലി നെന്മാറ പോലീസ് ഇൻസ്പെക്ടർ ദീപകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. തുടർന്ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി അദ്ധ്യക്ഷത വഹിച്ച ചടങ്ങ്
എം.എൽ.എ ശ്രീ.കെ.ബാബു ഉത്ഘാടനംചെയ്തു.

സൂപ്രണ്ട് ഡോ.ജയന്ത് സ്വാഗതം പറഞ്ഞു. ഡോ.ഹസീന പുകയില വിരുദ്ധസന്ദേശംനൽകി .വിജയികൾക്ക് എം.എൽ.എ ക്യാഷ് പ്രൈസും,സർട്ടിഫിക്കറ്റും
വിതരണം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ജോബ്, അരവിന്ദ്, ഷീജ,സുമിനി എന്നിവർ നേതൃത്വം നൽകി. ജനമൈത്രി പോലീസ്,
എൻ.എസ്.എസ്. വളണ്ടിയർമാർ, അദ്ധ്യാപകർ ,ആശാപ്രവർത്തകർ എന്നിവരും ഈ പരിപാടിക്ക് നേതൃത്വം നൽകി.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)