പാലക്കാട്ജില്ലയില്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് എത്തിയ യുവതിക്ക് ഉള്‍പെടെ ഇതുവരെ എട്ടു പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴു പേരും വിദേശത്തുനിന്ന് എത്തിയവരാണ്. ഇവരുടെ സമ്ബര്ക്കപ്പട്ടികയിലുള്ളവരും നിരീക്ഷണത്തിലാണെന്ന്
രോഗം ബാധിച്ചത് ജില്ലയില്‍ നിന്നല്ലെങ്കിലും ജാഗ്രത പുലര്‍ത്താനാണു നിര്‍ദേശം. ആവശ്യമെങ്കില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.
പാലക്കാട്ജില്ലയില്‍ 172 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 158 കേസുകളിലും ഉറവിടം വ്യക്തമല്ല. 5.71% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3012 പേരെ പരിശോധിച്ചതിലാണു 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 50 പേര്‍ക്കു കോവിഡ് മുക്തിയുണ്ട്. ചികിത്സയിലുള്ളത് 625 പേരാണ്