പാലക്കാട് പാറയിൽ 3 വയസ്സായ കുട്ടി മരിച്ച നിലയിൽ; കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
പാലക്കാട് പാറയിൽ ഇന്ന് 3 വയസ്സായ കുട്ടിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് മാതാവ് മൊഴി നൽകിയിരുന്നു. എന്നാൽ ഇന്ന് വൈകീട്ട് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു