വിദേശമദ്യം വിറ്റ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും
ഇന്ത്യൻനിർമിത വിദേശമദ്യം വിറ്റ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഒലവക്കോട് അത്താണിപ്പറന്പ് സത്യാലയത്തിൽ പദ്മനാഭനാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി-മൂന്ന് ജഡ്ജി കെ. പി. തങ്കച്ചൻ ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധികതടവനുഭവിക്കണം.
2018-ലാണ് കേസിനാസ്പദമായ സംഭവം. അത്താണിപ്പറമ്പിലെ വീട്ടിലും കടയിലും മദ്യം സൂക്ഷിച്ച് പദ്മനാഭൻ വില്പന നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എം. രമേഷ്, അഡ്വ. ഷഹബാസ് എന്നിവർ ഹാജരായി.