വിജിലൻസിനെ കണ്ട് പണം വലിച്ചെറിഞ്ഞു, ഒലവക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ സകലരും കുടുങ്ങി,
ഒല്ക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന. ജീവനക്കാർ ഒളിപ്പിച്ചുവെച്ച കൈക്കൂലി പണം പിടിച്ചെടുത്തു.
ആധാരം എഴുത്തുക്കാരെ ഇടനിലക്കാരായി നിര്‍ത്തി അപേക്ഷകരില്‍ നിന്നും രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാർ ഫീസിനേക്കാള്‍ കൂടുകല്‍ തുക കൈക്കൂലി ചോദിച്ച് വാങ്ങുന്നു എന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ്. വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം പാലക്കാട് വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി സി.എം ദേവദാസും സംഘവുമാണ് മിന്നല്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിയായി വാങ്ങിയ പണവും പിടിച്ചെടുത്തു.