ഹഥ്റാസ്: ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ക്യാംപസ് റേജ്
തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഹഥ്റാസിൽ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ദലിത് പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ കാമ്പസുകളിൽ ”ദേർ ഈസ് കാസ്റ്റ് ഇൻ ഹഥ്റാസ് ഗാങ് റേപ്; റേപ് ഈസ് എ ടൂൾ ഓഫ് ഫാസിസ്റ്റ്സ് & കാസ്റ്റിസ്റ്റ്സ്” എന്ന തലക്കെട്ടിൽ ‘കാമ്പസ് റേജ്’ സംഘടിപ്പിച്ചു.കാന്റിൽ ലൈറ്റ് പ്രൊട്ടസ്റ്റ്,ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിക്കൽ തുടങ്ങി വിവിധ തരത്തിലുള്ള പ്രതിഷേധ ആവിഷ്ക്കാരങ്ങളിലൂടെ കാമ്പസ് വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.നഹ് ല, ഷബ്നം, ജാസ്മിൻ, ഫർഹാൻ, ഷഹന, അഫ്ന, സഹ് ല, ഫർഹ, നിബ്രാസ് എന്നിവർ കാമ്പസ് യൂണിറ്റുകളിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.
ഫോട്ടോ:ഹഥ്റാസിൽ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ദലിത് പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംഘടിപ്പിച്ച ‘കാമ്പസ് റേജ്’ പരിപാടിയിൽ ഗവ.വിക്ടോറിയ കോളേജിലെ വിദ്യാർത്ഥിനികൾ.