യാത്രപോകാൻ താത്പര്യമുള്ളവർക്ക് ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍നിന്ന് ആരംഭിച്ച് കാഴ്ചകള്‍കണ്ട് തിരിച്ചെത്തിക്കും. അഞ്ചുയാത്രകളില്‍ മൂന്നാറിലേക്കുള്ളയാത്ര രണ്ടുദിവസം നീളുന്നതും മറ്റ് യാത്രകളെല്ലാം ഒരു ദിവസത്തേതുമാണ്.
യാത്രകളിങ്ങനെ
12-ന് നെഫർറ്റിറ്റി ഡി.എല്‍.എക്സ് ആഡംബരക്കപ്പല്‍ യാത്രയ്ക്കായി രാവിലെ 11-ന് യാത്ര പുറപ്പെടും. ബസ് ചാർജ്, എൻട്രി ഫീസ് എന്നിവയടക്കം 3,930 രൂപ ഈടാക്കും
13-ന് മലക്കപ്പാറയിലേക്ക് രാവിലെ ആറിന് ബസ് പുറപ്പെടും. ബസ് ചാർജിനത്തില്‍ 830 രൂപയാണ് ഈടാക്കുന്നത്
19-ന് രാവിലെ 10-ന് മൂന്നാറിലേക്ക് യാത്ര പുറപ്പെടും. രണ്ടുദിവസത്തെ യാത്രയാണ്. ബസ് ചാർജ്, താമസം എന്നീയിനത്തില്‍ 1,550 രൂപ ഈടാക്കും
27-ന് രാവിലെ ആറിന് സൈലന്റ് വാലിയിലേക്ക് യാത്ര പുറപ്പെടും. ബസ് ചാർജ്, ഭക്ഷണം, എൻട്രി ഫീസ് എന്നീയിനങ്ങളില്‍ 1,250 രൂപ ഈടാക്കും
31-ന് നെഫർറ്റിറ്റി ഡി.എല്‍.എക്സ് ആഡംബരക്കപ്പല്‍ യാത്രയ്ക്കായി രാവിലെ 11-ന് യാത്ര പുറപ്പെടും. ബസ് ചാർജ്, എൻട്രി ഫീസ് എന്നിവയടക്കം 3,930 രൂപ ഈടാക്കും.